SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

ഗുരുവായൂർ: കൃത്യമായ മാസ്റ്റർപ്ലാൻ തയ്യാറാക്കിയുള്ള വികസനം

photo

ഗുരുവായൂർ: ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി കൃത്യമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി അതനുസരിച്ച് മാത്രമേ വികസനം നടപ്പിലാക്കുകയുള്ളൂവെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമ്മിച്ച ശ്രീഗുരുവായൂരപ്പൻ സ്റ്റേജിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ദേവസ്വത്തിന്റെ ദൈനംദിന കാര്യങ്ങളിലെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ അഡ്മിനിസ്ട്രേറ്റർ നിയമനം ഉടൻ നടത്തും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, മനോജ് ബി.നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജ് വഴിപാടായി നിർമ്മിച്ച് സമർപ്പിച്ച കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ഭക്തസേവാ സംഘം പ്രസിഡന്റ് മണി ചന്ദിരൻ സ്വാമി, ട്രഷറർ ശിവശങ്കരൻ മറ്റ് ഭാരവാഹികൾ എന്നിവർക്ക് ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി.കെ.മുരളീധരൻ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL