SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

ജനപ്രതിനിധി വേഷത്തിന് ഇടവേള : ക്ലിക്കായി സുനിലിന്റെ 'കൗമുദി' പടവലകൃഷി

d

വടക്കാഞ്ചേരി: കല്ലംപാറചേനാത്ത് മറ്റത്തിൽ സുനിൽകുമാറിന് (മോനി-56)ഇനി ജനപ്രതിനിധി വേഷത്തിൽ ഇടവേളക്കാലം. സി.പി.എമ്മിന്റെ ജനകീയനേതാവ് ജീവിത മുന്നേറ്റത്തിന് മണ്ണിൽ പൊന്നുവിളയിക്കുകയാണിപ്പോൾ. ഒന്നരയേക്കർ സ്ഥലത്തെ കൗമുദി പടവല കൃഷി സൂപ്പർ ഹിറ്റാണ്. ആഴ്ചയിൽ ഒന്നര ടണ്ണാണ് ഉല്പാദനം.തൃശൂർ ശക്തൻമാർക്കറ്റാണ് പ്രധാന വിപണി. കിലോക്ക് 15 രൂപ ലഭിക്കും. കൃഷി ലാഭകരമാണെന്ന് സുനിൽകുമാർ പറയുന്നു. മണ്ണുത്തിയിൽ നിന്ന് ഏറ്റവും മികച്ച വിത്ത് കിലോക്ക് 3000 രൂപയ്ക്കാണ് വാങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത്,തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ച് വികസനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഹോർട്ടികോർപ്പ് ജില്ലാ ഓഫീസർ സുജിത്ത്, തെക്കുംകര കൃഷി ഓഫീസർ അഞ്ജലി എന്നിവരുടെ വിദഗ്ദോപദേശവും സുനിലിന് കരുത്താണ്. ഭാര്യ: സന്ധ്യ.അമ്മ: ലക്ഷ്മികുട്ടി അമ്മ (70). ഗുരുവായൂർ ശ്രീകൃഷ്‌ണകോളേജ് എം.എ വിദ്ധ്യാർത്ഥിയായ മകൻ സിദ്ധാർത്ഥ് എന്നിവരാണ് കൃഷിയിടത്തിലെ സഹായികൾ.

 പടവല ചരിത്രം

പണ്ട് കൃഷിയിടത്തിലെ താരമായിരുന്നു പടവലം. നീണ്ടുനീണ്ട് നിലംകുഴിച്ചു പോകുന്നതരം പടവലയിനങ്ങൾ പച്ചക്കറി കൃഷിക്കാരുടെ അഭിമാനമായിരുന്നു. പല നാടൻവിത്തുകളും ഇന്ന് അന്യംമായി. ഭക്ഷണമായും മരുന്നായും പടവലം ഉപയോഗിക്കുന്നു. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് പടവലം.

 കൃഷി രീതി

രണ്ട് സമയങ്ങളിലാണ് കേരളത്തിൽ പടവലം കൃഷിചെയ്യുന്നത്. നനവിളയായി ജനുവരി-മാർച്ച് മാസങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തം-ഡിസംബർ മാസങ്ങളിലുമാണ് കൃഷി. ഒരു സെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമാണ്. പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി ഒടിഞ്ഞുവീണ് നാശം സംഭവിക്കും.മൊസൈക്ക് രോഗമാണ് പ്രധാന വില്ലൻ. പിടിപെട്ടാൽ ചെടി നശിപ്പിക്കുകയാണ് പരിഹാരം.

കിലോയ്ക്ക് 15 രൂപ

കൗമുദി, മനുശ്രീ, ബേബി. ടി.എ.19, എന്നിവയാണ് മികച്ച പടവലം ഇനങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL