
തൃശൂർ:ജില്ലയിലെ കർഷകർക്ക് ആശ്വാസമാകേണ്ട കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിന്റെ ക്ലെയിം സംഖ്യ ലഭിക്കാൻ വൈകിയത് മുൻ സർക്കാരിന്റെ പിടിപ്പുകേട്. കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത ഇൻഷ്വറൻസ് പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം അടക്കാതിരുന്നതാണ് തുക വൈകാൻ കാരണം. 2024-25 കാലഘട്ടത്തിലെ തുകയാണ് ഇത്രയും കാലമായി ലഭിക്കാതെ കിടക്കുന്നത്. എന്നാൽ പുതിയ മന്ത്രിസഭ വന്നതോടെ കർഷകർ വിഷയം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി, സംസ്ഥാന വിഹിതം ഉടൻ ഇൻഷ്വൻസ് കമ്പനിയിൽ അടയ്ക്കാൻ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയേക്കും. 2025-26 വർഷത്തെ അപേക്ഷകൾ വരെ സമർപ്പിക്കുന്ന സമയം കൂടിയാണിത്.
ആശ്വാസം നെൽകർഷകർക്ക്
28വിളകൾക്ക് വിള ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെങ്കിലും ജില്ലയിൽ ഏറ്റവും കൂടുതൽ ഇതിന്റെ ഗുണഫലം ലഭിക്കുക നെൽകർഷകർക്കാണ്. 25000ത്തിലേറെ നെൽ കർഷകർകാണ് ഗുണം. 15000രൂപ മുതൽ പരമാവധി അറുപത്തി രണ്ടായിരം വരെയാണ് ലഭിക്കുക.
വിള ഇൻഷൂറൻസ്
വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ്,വരൾച്ച എന്നിവയിൽ വിളനഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. വിളയുടെ പ്രായം അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കും. നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷ്വറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ വിവരം അറിയിക്കണം. ഇതിന്റെ അടിസ്ഥനത്തിൽ കാലാവസ്ഥയുടെ ഡേറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭിക്കും. 28 വിളകൾക്കാണ് ഇൻഷ്വറൻസ് ലഭിക്കുന്നത്. പൊതുമേഖലയിലെ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേനയാണ് നടപ്പാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |