
തൃശൂർ: ഓണാത്തോടനുബന്ധിച്ച് നടക്കുന്ന പുലിക്കളിക്ക് സർക്കാർ ധനസഹായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നൽകി.നിലവിൽ ടൂറിസം വകുപ്പിൽ നിന്ന് അമ്പതിനായിരം രൂപയാണ് ലഭിക്കുന്നത്.ഒരു പുലിക്കളി സംഘത്തിന് 30 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ആ നിലയ്ക്ക് ഈ സഹായം ഒട്ടും പര്യാപ്തമല്ല.അതിനാൽ 3 ലക്ഷം രൂപയായി സർക്കാർ സഹായം വർദ്ധിപ്പിക്കണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം. ടൂറിസം മന്ത്രിയുമായി വിഷയം ചർച്ച ചെയ്ത് വരുന്ന ദിവസങ്ങളിൽ തന്നെ ധനസഹായം ഇരട്ടിപ്പിക്കുന്നതിൽ തീരുമാനമെടുക്കാമെന്ന് മേയർ ഡോ.നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ.പ്രസാദിനും മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |