SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

കെ.ടെറ്റ് അദ്ധ്യാപകരോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന്

d

തൃശൂർ: കെ.ടെറ്റ് അദ്ധ്യാപകരോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. 20ഉം 30ഉം വർഷം സർവീസിലുള്ള അദ്ധ്യാപകർക്ക് പോലും സർവീസിൽ തുടരുന്നതിന് ടെറ്റ് നിർബന്ധയോഗ്യതയാക്കിയത് ഒരിക്കലും ന്യായീകരിക്കുവാൻ കഴിയില്ല. ഈ കാര്യത്തിൽ യാതൊരു നീക്കങ്ങളും നടക്കാത്തത് അപലപനീയമാണ്. കെ.ടെറ്റ് പരീക്ഷയിലെ അദ്ധ്യാപകർക്ക് നൽകേണ്ട കോപ്പികൾ ഭൂരിഭാഗം സെന്ററുകളിലുംനല്കുവാൻ കഴിയാതിരുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണം. സമുദായ വേർതിരിവുകൾ കണക്കാക്കിയല്ല കെ.ടെറ്റ് വിജയം നിശ്ചയിക്കേണ്ടതെന്നും നിലവിൽ സർവീസിലുള്ള ഒരൊറ്റ അദ്ധ്യാപകനെയും പിരിച്ച് വിടുവാനുള്ള അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL