
തൃശൂർ: പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി വാവുബലിയിട്ട് ആയിരങ്ങൾ സായൂജ്യം നേടി. ഇന്നലെ പുലർച്ചെ മുതൽ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തിചേർന്നു. ഭാരതപുഴയുടെ തീരത്തും കടലോരത്തും നൂറുക്കണക്കിന് പേർ ബലിതർപ്പണം നടത്തി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ ചടങ്ങുകൾക്ക് നീണ്ട നിരകാണപ്പെട്ടു. ക്ഷേത്രം മേൽശാന്തി കണ്ണൻ ശാന്തി (കെ.എം.ദിലീപ് കുമാർ) മുഖ്യകാർമികത്വം വഹിച്ചു.
പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി,സെക്രട്ടറി കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ. പി.ബി.അനൂപ് കുമാർ പാമ്പുംക്കാട്ടിൽ, കെ.ആർ.മോഹനൻ കാട്ടുങ്ങൽ, ഉന്മേഷ് പാറയിൽ,വിനേഷ് തയ്യിൽ,കെ.കെ.ജയൻ കൂനമ്പാടൻ,സുനിൽ കുമാർപയ്യപ്പാടൻ, ജിനേഷ്.കെ.വിശ്വാനാഥൻ,കെ.പി.പ്രസന്നൻ കോലഴിക്കാരൻ,സന്തോഷ് കിളവൻ പറമ്പിൽ,കെ.കെ.പ്രകാശൻ കൂട്ടാല, ടി.ആർ.രെഞ്ചു തൈപറമ്പത്ത്, പ്രസാദ് പരാരത്ത് എന്നിവർ നേതൃത്വം നൽകി. തിരുവില്വാമല ഐവർമഠം,നിളാ തീരത്തെ പങ്ങാവ് ശിവക്ഷേത്രം,കോടശ്ശേരി മല,ചാവക്കാട് പഞ്ചവടി,വലപ്പാട് ബ്രഹ്മതേജാമയ ക്ഷേത്രം,തൃപ്രയാർ ശ്രീരാമ ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, ചേലക്കോട്ടുകര മാഹേശ്വര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരംകടവ്, പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും തർപ്പണ ചടങ്ങുകൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |