SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

ഓണക്കാല വണ്ടികൾക്കായ് ചില സ്മാർട്ട് തന്ത്രങ്ങൾ

e

തൃശൂർ: ഓണത്തിന് ട്രെയിൻ ടിക്കറ്റ് കിട്ടാതായതോടെ അന്യ സംസ്ഥാനങ്ങളിലുള്ളവരുടെ കേരളത്തിലേക്കുള്ള യാത്രയും മടക്കവുമെല്ലാം അവതാളത്തിലായേക്കും. നാളുകൾക്ക് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവരടക്കം പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റിൽ 200ഉം കടന്നു. സംസ്ഥാനത്തേക്ക് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി 100ലേറെ ട്രെയിനുകൾ സ്‌പെഷ്യൽ സർവീസ് നടത്തും. ട്രെയിൻ കിട്ടിയാൽ ബസ് കാശിന്റെ പകുതി പോക്കറ്റിൽ കിടക്കും. എന്നാൽ ടിക്കറ്റിന് ആവശ്യക്കാരേറെയുള്ള സമയമായതിനാൽ സ്മാർട്ടായി പ്രവർത്തിച്ചാൽ മാത്രമേ കൺഫോം ടിക്കറ്റ് ലഭിക്കുകയൊള്ളൂ. ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിയും റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയും സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിംഗ് ലഭ്യമാണ്.


മാസ്റ്റർ ലിസ്റ്റ് തയ്യാറാക്കുക

ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഐ.ആ.ർ.സി.ടി.സി അക്കൗണ്ടിൽ മൈ പ്രൊഫൈൽലിലെ മാസ്റ്റർ ലിസ്റ്റിൽ യാത്രക്കാരുടെ പേര്, വയസ്, ബർത്ത്, പ്രിഫറൻസ്, ഐഡി എന്നിവ സേവ് ചെയ്യുക. ബുക്കിംഗ് സമയത്തെ സമയ ലാഭത്തിനാണിത്.

തത്കാൽ ബുക്കിംഗ്

എ.സി ക്ലാസുകൾക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിന് രാവിലെ 11നും ബുക്കിംഗ് ആരംഭിക്കും. ഇതിന് രണ്ടു മിനിട്ട് മുൻപ് ലോഗിൻ ചെയ്യുക. ഇന്റർനെറ്റ് വേഗം നിർബന്ധം. പണമടക്കാൻ യു.പി.ഐ പ്ലാറ്റ്ഫോമുകളോ, ഐ.ആർ.സി.ടി.സി വാലറ്റോ ഉപയോഗിക്കാം.

ഓട്ടോമാറ്റിക് വികല്പ് സ്‌കീം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വികൽപ് ഓപ്ഷൻ നൽകുക. ബുക്ക് ചെയ്ത ട്രെയിനിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ അതേ റൂട്ടിലുള്ള മറ്റു ട്രെയിനുകളിൽ ഒഴിവുള്ള സീറ്റുകൾ ലഭിക്കും.

മറ്റു മാർഗങ്ങൾ

 ഇറങ്ങേണ്ട പ്രധാന സ്റ്റേഷനിലേക്ക് ടിക്കറ്റ് ഇല്ലെങ്കിൽ അതിന് തൊട്ടടുത്തുള്ള സ്റ്റേഷനുകളിലേക്ക് ടിക്കറ്റ് തിരയുക. ഉദാ: എറണാകുളത്തേയ്ക്ക് ടിക്കറ്റ് ഇല്ലെങ്കിൽ തൃശൂർ, ആലപ്പുഴ, കോട്ടയം ടിക്കറ്റുകൾ നോക്കാം.

 കണക്ടിറ്റിംഗ് ട്രെയിനുകൾ പ്രയോജനപ്പെടുത്താം.


 ഇടയ്ക്കിടെ ഐ.ആർ.സി.ടി.സി ആപ്പിൽ സ്റ്റാറ്റസ് നോക്കുക. ചാർട്ട് തയ്യാറാക്കുന്നതിന് രണ്ടുമണിക്കൂർ മുൻപ് ചില സമയങ്ങളിൽ ടിക്കറ്റ് ലഭ്യമാകും.


സ്പെഷ്യൽ ട്രെയിൻ ശ്രദ്ധിക്കുക

പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നാലും റെയിൽവേ അവസാന നിമിഷങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL