
മതിലകം: കേരള ജൈവ കർഷക സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂളിമുട്ടം എ.എം.യു.പി സ്‌കൂളിൽ കർഷക സംഗമം സംഘടിപ്പിച്ചു. മതിലകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ആൽഫ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.സി.നിഷ അദ്ധ്യക്ഷയായി.വാർഡ്മെമ്പർ നസീമ നൗഫൽ, കൃഷി ഓഫീസർ പി.സി.സജ്ന, പ്രസിഡന്റ് പി.എസ്.ഷാജി, മാനേജർ പി.എം അബ്ദുൾമജീദ് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് സി.കെ.മണി ക്ലാസെടുത്തു. കോവൽ പന്തൽ മത്സരത്തിൽ വിജയിച്ചവർക്ക് പുരസ്കാരം നൽകി. ശിവരാമൻ തുമ്പരത്തി,ശശിധരൻ മാസ്റ്റർ,പി.എം ജെയിംസ്, സന്ദീപ്കുണ്ടോളി,സന്തോഷ് എം.ഡി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |