
തൃശൂർ: സി.അച്യുതമേനോന്റെ 36-ാം ചരമവാർഷിക ദിനമായ നാളെ സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും എൻഡോമെന്റ് സമർപ്പണവും സംഘടിപ്പിക്കുന്നു.
വെളിയന്നൂർ റോഡിലെ അദ്ധ്യാപക ഭവൻ ഹാളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.കെ. ജി.ശിവാനന്ദൻ അദ്ധ്യക്ഷനാകും. കെ.രാജൻ എം.എൽ.എ എൻഡോമെന്റ് സമർപ്പണം നിർവഹിക്കും. പ്രൊഫ.വി.കാർത്തികേയൻ നായർ സ്മാരക പ്രഭാഷണം നിർവഹിക്കും.കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ് എം.എൽ.എ,അഡ്വ.വി.എസ്.സുനിൽകുമാർ, രാജാജി മാത്യു തോമസ്, സി.എൻ.ജയദേവൻ, ഇ.എം.സതീശൻ, പി.ബാലചന്ദ്രൻ, ഷീല വിജയകുമാർ, അഡ്വ.കെ.ബി,സുമേഷ് എന്നിവർ സംസാരിക്കും. കെ.എസ്.ആനന്ദ്കൃഷ്ണ, ആരോൺ.പി.ആൽവിൻ, എൽസ മരിയ ഔസേപ്പ് എന്നിവർക്കാണ് എൻഡോവ്‌മെന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |