SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ്

photo

തൃശൂർ: മയക്കുമരുന്നിനെതിരെ ചെസ് ആണ് ലഹരി, സ്‌പോർട്‌സ് ആണ് ലഹരി എന്ന ആശയത്തെ അടിസ്ഥാനമാക്കി ജസ്റ്റിസ് ഫോറവും കല്യാണി ചെസ് അക്കാഡമിയും ചേർന്ന് സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബർ 13ന് രാവിലെ 9.30 ന് പുതുമനശേരി സർ സയ്യിദ് ഇംഗ്ലീഷ് സ്‌കൂളിൽ മത്സരത്തിന് തുടക്കമാകും. 136 പേർക്കായി 1,55,000 രൂപ സമ്മാനമായി നൽകുന്ന മത്സരത്തിൽ ജേതാവിന് 15,000 രൂപയും ആദ്യ 250 പേർക്ക് ട്രോഫി, മെമന്റോ എന്നിവയും സമ്മാനിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9847055125. വാർത്താസമ്മേളനത്തിൽ പി.എ. ഹസൻ, എം.എം. ബാബു, അഡ്വ. ജോഷി ഫ്രാൻസീസ്, പി.ടി. സുരേഷ് ബാബു, പി.വി. കുഞ്ഞിമൊയ്തു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL