കൊല്ലം: ശ്രീനാരായണ കോളേജിൽ ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഉപമേധാവി ഓഫീസിൽ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും സെപ്തംബർ 1ന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജ് ഓഫീസിൽ എത്തിച്ചേരണം. അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളും കൈയിൽ കരുതണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |