
തൃശൂർ: കേരള ബ്രാഹ്മണ സഭയുടെ 56ാം സ്ഥാപക ദിനം ആഘോഷിച്ചു. പതാക ഉയർത്തൽ, സത്യപ്രതിജ്ഞ ചൊല്ലൽ, ഗാനാലാപനം എന്നിവ നടന്നു. കേരള ബ്രാഹ്മണ സഭ സംസ്ഥാന നിർവഹണ സമിതി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. പരമേശ്വരൻ പതാക ഉയർത്തിയപ്പോൾ, ജില്ലാ ആസ്ഥാന മന്ദിരത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ശിവരാമകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി. സംസ്ഥാന ട്രഷറർ കെ.ആർ. ജയരാമൻ, ടി.ആർ. ഹരിഹരൻ,ഡി. മൂർത്തി, ടി.എസ്. വിശ്വനാഥ അയ്യർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ 12 ഉപസഭകളിലും സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |