
തൃശൂർ: സി.അച്യുതമേനോന്റെ 35-ാം ചരമ വാർഷികത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല സി. അച്യുതമേനോൻ ചെയർ സംഘടിപ്പിക്കുന്ന സെമിനാറും ക്വിസ് മത്സരവും ഇന്ന് നടക്കും. സാഹിത്യ അക്കാഡമിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന സ്മൃതി സംഗമത്തിൽ 'ഭാവി കേരളം' എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി സി.പി.ജോൺ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യും. പ്രൊഫ.സി.രവീന്ദ്രനാഥ് എം.എൽ.എ, അഡ്വ.പി. സന്തോഷ് കുമാർ എം.പി, പി.പി.സുനീർ എം.പി, കെ.കെ.വത്സരാജ് എം.എൽ.എ, ആർ. രാജഗോപാൽ, ഡോ. വി.രാമൻകുട്ടി എന്നിവർ സംസാരിക്കും. കാലിക്കറ്റ് സർവകലാശാല സി.അച്യുതമേനോൻ ചെയർ ഗവൺമെന്റ്, എയ്ഡഡ് കോളജുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിട്ടുള്ള ക്വിസ് മത്സരം രാവിലെ 10 ന് തൃശൂർ അച്യുതമേനോൻ ഗവ. കോളേജിൽ ആരംഭിക്കും. കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |