
തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലനയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി ആഘോഷം എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി ഉദ്ഘാടനം ചെയ്തു. അക്കാഡമിക് രംഗത്തും വിവിധ മേഖലകളിലും പ്രതിഭകളായവർക്കും, എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്കും അവാർഡും ധനസഹായവും വിതരണം ചെയ്തു. ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാസാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. യോഗം സെക്രട്ടറി കെ.കെ. മുകുന്ദൻ കുരുമ്പേപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി.അനുപ് കുമാർ പാമ്പുംകാട്ടിൽ നന്ദിയും പറഞ്ഞു. ഇതിനു മുന്നോടിയായി രാവിലെ 9.30ന് ക്ഷേത്രം മേൽശാന്തി ദിലീപ് കുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വൈസ് പ്രസിഡന്റ് പി.ബി.അനുപ് കുമാർ പാമ്പുംകാട്ടിൽ ധർമ്മപതാക ഉയർത്തി. തുടർന്ന് രാവിലെ 10ന് സമൂഹ പ്രാർത്ഥനയും അർച്ചനയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |