SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

അമല മെഡി.കോളേജിൽ പുതിയ 3കോഴ്‌സുകൾ

s

തൃശൂർ: ആധുനിക ആരോഗ്യ പരിചരണത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് അമല മെഡിക്കൽ കോളജിൽ പുതിയ 3കോഴ്‌സുകൾ ആരംഭിക്കുന്നു. ഇന്നു രാവിലെ 10ന് അമലയിലെ ബ്രദർ സേവ്യർ മെമ്മോറിയൽ ഹാളിൽ മന്ത്രി കെ.മുരളീധരൻ കോഴ്‌സുകൾ ഉദ്ഘാടനം ചെയ്യും. അലൈഡ് ഹെൽത്ത് പ്രെഫഷനലുകളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് മാസ്റ്റർ ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (എം.എച്ച്.എ),ബാച്ചിലർ ഒഫ് മെഡിക്കൽ ലബോറട്ടറി സയൻസസ് (ബി.എം.എൽ.എസ്), ബാച്ചിലർ ഒഫ് മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്‌നോളജി (ബി.എം.ഐടി) കോഴ്‌സുകളാണ് കേരള ആരോഗ്യസർവകലാശാലയുടെ അംഗീകാരത്തോടെ ആരംഭിക്കുന്നത്. മികച്ച പഠനാന്തരീക്ഷം കോഴ്‌സിന്റെ പ്രത്യേകതയാണെന്ന് അമല ജോ.ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ഡോ.ഷീബ ഭാസ്‌കർ,പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL