SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

സാംസ്‌കാരിക മേഖലയിൽ പുതിയ പദ്ധതികൾ വരും: മന്ത്രി ജനീഷ്‌

photo

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ സാംസ്‌കാരിക മേഖലയുടെ അടുത്ത ഘട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോട് വ്യക്തമാക്കി. പുലികളിക്ക് ലഭിക്കുന്ന പ്രാധാന്യം പോലെ തന്നെ വിപുലമായ പ്രാധാന്യം കുമ്മാട്ടിക്കളിക്കും ലഭിക്കുന്നത് നല്ലതാണ്. പുലികളിക്ക് അടുത്തിടെ സർക്കാർ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചിരുന്നു. കുമ്മാട്ടിക്കളിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടും കാലോചിതവും ജനോപകാരപ്രദവുമായ മാറ്റങ്ങൾ വരുത്തും. പാരമ്പര്യത്തനിമ ചോരാതെയായിരിക്കും മാറ്റങ്ങൾ. വെടിക്കെട്ട് കാഴ്ചകൾക്ക് ഉൾപ്പെടെ പ്രാധാന്യമുണ്ടെങ്കിലും അത് നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും പൊട്ടിക്കുന്നതുമെല്ലാം കർശന സുരക്ഷയിലായിരിക്കണം. ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്നും ജനീഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL