
തൃശൂർ: കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യരെ കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കുമിഴ് മര ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നിയമിച്ചു. സസ്യ ഇനങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നൽകുന്നതിനുള്ള ഡി.യു.എസ് പരിശോധനാ മാർഗ നിർദ്ദേശങ്ങൾ വികസിപ്പിക്കുന്നതിനാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ആയുർവേദത്തിലെ 'ദശമൂലത്തിൽ' ഉൾപ്പെടുന്നതും വ്യാവസായികമായി ഉയർന്ന മൂല്യമുള്ളതുമായ കുമിഴ് മരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും വ്യാജ ഇനങ്ങൾ തടയാനും ഈ മാനദണ്ഡങ്ങൾ സഹായിക്കും. മികച്ച ഗവേഷകനുള്ള ദേശീയ പുരസ്‌കാരങ്ങളും അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. കണ്ണൻ വാര്യർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |