SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

ശ്രീകൃഷ്ണ ജയന്തിക്ക് ഒരുക്കങ്ങളായി; നാളെ നാടെങ്ങും ശോഭായാത്രകൾ

photo
1

തൃശൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നടക്കുന്ന അഷ്ടമി രോഹിണി ആഘോഷത്തോടെ ജില്ലയിലെ വീഥികൾ അമ്പാടിയാകും. ഗുരുവായൂരിലും ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകളും മഹാശോഭായാത്രകളും നടക്കും. 800 കേന്ദ്രങ്ങളിൽ നടക്കുന്ന ശോഭായാത്രകൾ 300 കേന്ദ്രങ്ങളിൽ സംഗമിക്കും. പതിനായിരത്തിലധികം കൃഷ്ണരാധ വേഷധാരികൾ ശോഭായാത്രകളിൽ അണിനിരക്കും. ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ഗോപികാ നൃത്തം എന്നിവ ശോഭായാത്രകൾക്ക് അകമ്പടിയാകും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 1,500 കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു. തൃശൂർ നഗരത്തിലെ മഹാശോഭായാത്ര വൈകിട്ട് അഞ്ചിന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കും. സ്വരാജ് റൗണ്ട് ചുറ്റി നായ്ക്കനാൽ വഴി വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിക്കും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.സജിത റാണി ഉദ്ഘാടനം ചെയ്യുമെന്ന് ഷമ്മി പനയ്ക്കൽ, പ്രീതചന്ദ്രൻ, ഗീതമുകുന്ദൻ, വി.എൻ.ഹരി, രവി തിരുവമ്പാടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ യു.പ്രഭാകരൻ, പി,.ഗോപകുമാർ,ഷമ്മി പനയ്ക്കൽ, കെ.എസ്.നാരായണൻ,പ്രീതചന്ദ്രൻ, ഗീത മുകുന്ദൻ,കെ.എം.പ്രകാശൻ, സി.ആർ.മാധവൻ, സി.ദേവാനന്ദ്, പി.കെ.ശിവദാസ് എന്നിവർ നേതൃത്വം നൽകും.

മഹാശോഭയാത്രകൾ


ചാലക്കുടി, കൊടകര,കൊടുങ്ങല്ലൂർ,ഇരിങ്ങാലക്കുട, പെരിഞ്ഞനം, തൃപ്രയാർ,ഗുരുവായൂർ,കുന്നംകുളം, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL