
തൃശൂർ: ചാലക്കുടി മുനിസിപ്പൽ 6-ാം വാർഡ് സിത്താര നഗർ കമ്മ്യൂണിറ്റി ഹാളിലെ പകൽ വീട്ടിൽ നന്ദനം വയോജന ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ അനഘ.ജി. വിഷ്ണുപ്രിയ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ. അയ്യപ്പൻ കുന്നേക്കാട്ടുകര അദ്ധ്യക്ഷനായി.
മുൻ കൗൺസിലർ പി.ഒ. ഫ്രാൻസിസ് പാണേങ്ങാടൻ, ക്ലബ്ബ് മുൻ പ്രസിഡന്റ് പി.പി. കുര്യാക്കോസ് പരിയപ്പനാൽ, വൈസ് പ്രസിഡന്റ് കെ.വി. ജോസ് കൈതാരൻ, സെക്രട്ടറി സുബ്രഹ്മണ്യൻ വേലുപ്പിള്ളിൽ, ഖജാൻജി എം.കെ. കൃഷ്ണൻ മുള്ളോളി, പോൾസൺ എം.ഡി. അക്കരക്കാരൻ, വി.സി. ജോയ് വലിയവീട്ടിൽ, മണി കുഞ്ഞിറ്റി തേലപ്പിള്ളി, വി.എം. ഷാജഹാൻ വലിയകത്ത്, സതീശൻ വി.കെ. വെട്ടിയാട്ടിൽ, ബിന്ദു പ്രിൻസി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |