SignIn
Kerala Kaumudi Online
Saturday, 27 June 2026 5.40 PM IST

പ്രവർത്തന മികവിന്റെ പതിനഞ്ചാം വർഷത്തിലേക്ക് മിത്ര

shiju

തിരുവനന്തപുരം: ഷിപ്പിംഗ്, ലോജിസ്‌റ്റിക്‌സ് പഠന മേഖലയിലെ പ്രമുഖരായ കഴക്കൂട്ടത്തെ മിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രവർത്തന മികവിന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ദുബായിലെ ഷിപ്പിംഗ് കമ്പനിയിൽ മാനേജ്മെന്റ് തലത്തിലെ പ്രവർത്തന പരിചയവുമായി 14 വർഷം മുൻപ് ഷിജു ഗോപിനാഥ് തുടക്കമിട്ട മിത്ര മാനേജ്മെന്റ് സ്റ്റഡീസിന് നിലവിൽ എറണാകുളം ഉൾപ്പടെ അനവധി ശാഖകളുമുണ്ട്. വിഴിഞ്ഞം പോർട്ട് വന്നതോടെയാണ് ഷിപ്പിംഗ് ലോജിസ്റ്റിക്സ് മേഖലകളിലെ കോഴ്സുകളെയും ജോലി സാദ്ധ്യതകളെയും കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാകുന്നത്. കൊറോണയും ലോക്ഡൗണും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് വിശ്വാസ്യതയുടെ കരുത്തിൽ മിത്ര മുന്നേറിയത്. പഠനത്തിന്റെ ഗുണനിലവാരത്തിനൊപ്പം തൊഴിലും മിത്ര ഉറപ്പ് നൽകുന്നു.

നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് മിത്ര തൊഴിൽ ലഭ്യമാക്കിയത്.

ഓഫ് ലൈനായും ഓൺലൈനായും ക്ലാസുകൾ എടുക്കുന്നുണ്ട്.സീ പോർട്ട്, എയർപോർട്ട് ആൻഡ് ഏവിയേഷൻ മാനേജ്മെന്റിലും പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്‌നിൽ ബി.ബി.എ, എം.ബി എ എന്നിവ ഉൾപ്പടെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ നിരവധി കോഴ്സുകളാണ് മിത്രയിലുള്ളതെന്ന് ഷിജു ഗോപിനാഥ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360