
പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നു
കൊച്ചി: റിനൈ ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത് കെയർ ആരോഗ്യമേഖലയിൽ 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. മദ്ധ്യകേരളത്തിൽ പുതിയ ആശുപത്രി ആരംഭിക്കാനുള്ള ധാരണാപത്രം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഗ്രൂപ്പ് സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, റിനൈ ഹെൽത്ത് കെയർ വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ് എന്നിവർ വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി.രാജീവിന് കൈമാറി.
നിലവിലുള്ള കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നു. അഞ്ഞൂറ് കിടക്കകളോടുകൂടിയ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മൂന്ന് വർഷംകൊണ്ട് പൂർത്തീകരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്നതാണ് റിനൈ ഹെൽത്ത് കെയറിന്റെ ലക്ഷ്യമെന്ന് കൃഷ്ണദാസ് പോളക്കുളത്ത് പറഞ്ഞു. പുതിയ ആശുപത്രി 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |