
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയിൽ ഫെബ്രുവരിയിൽ ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പനയിൽ എട്ട് ശതമാനം ഇടിവുണ്ടായി. ഇക്കാലയളവിൽ ആഭ്യന്തര, രാജ്യാന്തര വിപണിയിൽ 79,344 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷം ഇക്കാലയളവിൽ 86,406 വാഹനങ്ങളുടെ വിൽപ്പനയാണുണ്ടായിരുന്നത്. ആഭ്യന്തര വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പനയിൽ ഒൻപത് ശതമാനം ഇടിവുണ്ടായി. വൈദ്യുതി വാഹനങ്ങൾ ഉൾപ്പെടെ യാത്രാ വാഹനങ്ങളുടെ വിൽപ്പന ഒൻപത് ശതമാനം കുറഞ്ഞ് 46,811 യൂണിറ്റുകളായി. ടാറ്റ മോട്ടോഴ്സിന്റെ പ്രധാന മോഡലുകളുടെയെല്ലാം വിൽപ്പനയിൽ കഴിഞ്ഞ മാസം ഗണ്യമായ കുറവുണ്ടായി. നഗരങ്ങൾക്ക് പിന്നാലെ ഗ്രാമീണ മേഖലയിലും സാമ്പത്തിക തളർച്ച രൂക്ഷമാകുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |