
മുംബയ്: പ്രീമിയം ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് ഫെബ്രുവരിയിൽ 312 യൂണിറ്റുകളുടെ വിൽപ്പനയുമായി മികച്ച മുന്നേറ്റം നടത്തി. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലായി 150-ലധികം നഗരങ്ങളിൽ സാന്നിദ്ധ്യമുള്ള ഒഡീസ് ഇലക്ട്രിക്ക് പ്രതിമാസം പത്ത് ശതമാനം വളർച്ച നേടുന്നു. ഹരിയാന, പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണെന്ന് ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ നെമിൻ വോറ പറഞ്ഞു, പരിസ്ഥിതി അവബോധം കൂടുന്നതും അനുകൂലമായ സർക്കാർ നയങ്ങളും ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലെ പുരോഗതിയും വിപണിക്ക് കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. 2020ൽ സ്ഥാപിതമായ ഒഡീസ് ഇലക്ട്രിക് ഇന്ന് ഏറ്റവും വലിയ ഉൽപ്പന്ന പോർട്ട്‌ഫോളിയോകളിൽ ഒന്നാണ്. ലോ-സ്പീഡ് സ്കൂട്ടറുകൾ, ഹൈ-സ്പീഡ് സ്കൂട്ടറുകൾ, ബി2ബി സെഗ്‌മെന്റിനെ ലക്ഷ്യമിടുന്ന ഡെലിവറി സ്കൂട്ടർ, ഇ.വി സ്പോർട്സ് ബൈക്ക്, ദൈനംദിന ഉപയോക്താക്കൾക്കുള്ള കമ്മ്യൂട്ടർ ബൈക്ക് എന്നിവ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |