SignIn
Kerala Kaumudi Online
Monday, 11 May 2026 3.30 AM IST

വിപണി കീഴടക്കാൻ പുതിയ ഫോഴ്‌സ് ട്രാവലർ എൻ മോഡൽ

Increase Font Size Decrease Font Size Print Page
force2

കൊച്ചി: ഫോഴ്‌സ് മോട്ടോർസ് ലിമിറ്റഡിന്റെ പുതിയ 'ഫോഴ്‌സ് ട്രാവലർ എൻ' ശ്രേണി പുറത്തിറക്കി. ആംബുലൻസ്, ഡെലിവറി വാൻ, സ്‌കൂൾ ബസ് തുടങ്ങിയ ഉപയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത ട്രാവലർ എൻ എന്ന പുതിയ ശ്രേണിയിലേക്ക് മുഴുവൻ ട്രാവലർ ഉത്പാദനവും മാറും.

ആംബുലൻസുകൾ മുതൽ സ്‌കൂൾ ബസുകളും ഡെലിവറി വരെയുള്ള ആവശ്യങ്ങൾക്കും ഏറ്റവും പ്രചാരമുള്ള ആംബുലൻസ് പ്ലാറ്റ്‌ഫോമായും സ്‌കൂൾ ബസ് ബ്രാൻഡുമായും ട്രാവലർ മാറിയെന്ന് അധികൃതർ അറിയിച്ചു.

അർബേനിയ മോഡലിൽ നിന്ന് പകർത്തിയ സ്‌റ്റെബിലിറ്റിയും നിർമ്മാണ നിലവാരവും ഉപയോഗിച്ച് ഗുണമേന്മയും യാത്രാസുഖവും വർദ്ധിപ്പിച്ചു.

സുഖയാത്രാ സൗകര്യം

ക്യാബിൻ അനുഭവം ആധുനികമാക്കാൻ ഡിജിറ്റൽ ക്ലസ്റ്ററോടുകൂടിയ പുതിയ കോക്പിറ്റ്, 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, എർഗോണമിക് സീറ്റുകൾ എന്നിവ ഇതിൽപ്പെടുന്നു.

പുറം ഡിസൈനിൽ പുതിയ ഫ്രണ്ട് ഡിസൈൻ, ഡി.ആർ.എൽ, എൽ.ഇ.ഡി ഇൻഡിക്കേറ്ററുകൾ, റിയർ ഡിസൈൻ എന്നിവ വാഹനത്തെ ആകർഷകമാക്കുന്നു.

പുതിയ എൻജിനീയറിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഘടനയും നിർമ്മാണ നിലവാരവും ഉയർത്തി. റോബോട്ടിക് സാങ്കേതികവിദ്യകൾ ഉൾപ്പെടെ നിർമ്മാണ സംവിധാനങ്ങൾ ഉപയോഗിച്ച് ഗുണമേന്മയും സ്ഥിരതയും വർദ്ധിപ്പിച്ചു. ബി.എസ് 6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ധനക്ഷമമായ എഫ്.എം 2.6 സി.ആർ എൻജിൻ ഉൾപ്പെടുത്തി.

അവശ്യ സർവീസുകൾക്ക് അനുയോജ്യം

ആംബുലൻസ്, സ്‌കൂൾ ബസ്, ഡെലിവറി വാൻ തുടങ്ങിയ വിവിധ ഉപയോഗങ്ങൾക്ക് അനുയോജ്യമായ എൻ ശ്രേണിയിൽ 'ഫോഴ്‌സ് കെയർ' സേവനങ്ങളും ഉൾപ്പെടുന്നു. വാറന്റി, അപകട പരിചരണം, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയോടൊപ്പം 'ഐപൾസ്' സംവിധാനത്തിലൂടെ ട്രാക്കിംഗും ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളും ലഭിക്കും. എൻ ശ്രേണി ഈമാസം പകുതിയോടെ ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിക്കും.

'ഉപഭോക്താക്കളുടെയും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി സൗകര്യം, ഉപയോഗം, വിശ്വാസ്യത, ചെലവ് കുറവ് എന്നിവയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തിയതാണ് എൻ ശ്രേണി."

പ്രസൻ ഫിറോദിയ

മാനേജിംഗ് ഡയറക്ടർ

ഫോഴ്‌സ് മോട്ടോഴ്സ്

TAGS: BUSINESS, FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360