SignIn
Kerala Kaumudi Online
Sunday, 16 August 2026 1.55 AM IST

എൽ.ഐ.സി ദക്ഷിണ മേഖല ഓഫീസിൽ സ്വാതന്ത്ര്യ ദിനാഘോഷം

lic

എൽ.ഐ.സി ദക്ഷിണ മേഖല ഓഫീസിൽ സ്വാതന്ത്ര്യ ദിനാഘോഷം

കൊച്ചി: ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) ചെന്നൈ അണ്ണാശാലയിലെ ദക്ഷിണ മേഖല ഓഫീസിൽ സോണൽ മാനേജർ കെ. മുരളീധർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും എൽ.ഐ.സി വഹിച്ച പങ്ക് കെ. മുരളീധർ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കാരുടെ സാമ്പത്തിക സുരക്ഷയും സാമൂഹിക സംരക്ഷണവും ഉറപ്പുവരുത്താൻ എൽ.ഐ.സി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പോളിസി ഉടമകളുടെ പ്രതീക്ഷകൾ പൂർത്തികരിക്കുന്ന പ്രകടനമാണ് എൽ.ഐ.സി കാഴ്ചവെക്കുന്നത്.

2025-26 വർഷത്തിൽ മൊത്തം പ്രീമിയം വരുമാനം 5.36 ലക്ഷം കോടി രൂപയായി. 1.84 കോടി പുതിയ പോളിസികൾ ഇക്കാലയളവിൽ വിറ്റഴിച്ചു. പുതിയ ബിസിനസ് മൂല്യം 41.63 ശതമാനം ഉയർന്ന് 14,179 കോടി രൂപയായി. മാർച്ച് 31 ലെ കണക്കനുസരിച്ച് എൽ.ഐ.സി കൈകാര്യം ചെയ്യുന്ന ആസ്‌തി 57.29 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തികവർഷം ആദ്യ പാദത്തിൽ അറ്റാദായം 22.81 ശതമാനം ഉയർന്ന് 13,492 കോടി രൂപയിലെത്തി. പ്രീമിയം വരുമാനം ഇക്കാലയളവിൽ 6.7 ശതമാനം ഉയർന്ന് 1.27 ലക്ഷം കോടി രൂപയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360