SignIn
Kerala Kaumudi Online
Saturday, 15 August 2026 10.20 PM IST

22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മൂന്നാം നമ്പരിൽ മലയാളി തിളക്കം; പടിക്കൽ ഇടം നേടിയത് ഇതിഹാസ താരങ്ങളുടെ പട്ടികയിൽ

READ ENGLISH VERSION
devdutt-padikkal-ganguly
ദേവ്ദത്ത് പടിക്കൽ, മുൻ ഇന്ത്യൻ ക്യാപ്‌ടൻ സൗരവ് ഗാംഗുലി

ഗാൾ: ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് രണ്ട് വർഷം പിന്നിട്ട ശേഷമാണ് ദേവ്ദത്ത് പടിക്കൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ച്വറി സ്വന്തമാക്കുന്നത്. ഇടവേള നീണ്ടതാണെങ്കിലും ഈ കാലയളവിൽ താരത്തിന് ലഭിച്ചത് ആകെ മൂന്ന് മത്സരങ്ങളാണ്. 2024 മാർച്ചിൽ ധരംശാലയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു മലയാളി താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതേ വർഷം നവംബറിൽ ഓസ്‌ട്രേലിയക്കെതിരെയും പടിക്കൽ കളത്തിലിറങ്ങി. ഇപ്പോഴിതാ തന്റെ മൂന്നാം ടെസ്റ്റ് അവസരത്തിലാണ് സെഞ്ച്വറി 134(178) പൂർത്തിയാക്കി പടിക്കൽ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തത്.

ഈ സെഞ്ച്വ‌റിയോടെ മുൻ ഇന്ത്യൻ ക്യാപ്‌ടൻ സൗരവ് ഗാംഗുലിക്കൊപ്പം അപൂർവ നേട്ടത്തിലും പടിക്കൽ ഇടംപിടിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് സെഞ്ച്വറിനേടുന്ന ഇന്ത്യയുടെ എട്ടാമത്തെതാരമാണ് പടിക്കൽ. 1962 ഏപ്രിലിൽ വെസ്റ്റ് ഇൻഡീസിനെതിരായ പോർട്ട് ഓഫ് സ്‌പെയിൻ ടെസ്റ്റിൽ 104 റൺസ് നേടിയ സലിം ദുറാനിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബാറ്റർ. തുടർന്ന് ബാപു നദ്‌കർണി (122), അജിത് വഡേക്കർ, എക്‌നാഥ് സോൾക്കർ, സുരീന്ദർ അമർനാഥ്, വിനോദ് കാംബ്ലി, സൗരവ് ഗാംഗുലി എന്നിവർ ഈ പട്ടികയിലെത്തി. ഇതിനുപുറമെ, സ്വാതന്ത്ര്യദിനത്തിൽ ടെസ്റ്റ് സെഞ്ച്വറിനേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും പടിക്കലിനെ തേടിയെത്തി. വിരാട് കൊഹ്ലിയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യൻ താരം.

പടിക്കലിന് മുമ്പ് ഇന്ത്യയ്ക്കായി മൂന്നാം നമ്പറിൽ സെഞ്ച്വറി നേടിയ അവസാന ബാറ്റർ ഗാംഗുലിയായിരുന്നു. 2002ൽ ഡൽഹിയിൽ സിംബാബ്വ്‌വേയ്‌ക്കെതിരായ ടെസ്റ്റിൽ ഗാംഗുലി 136 റൺസ് നേടിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും പടിക്കൽ സെഞ്ച്വറി തികച്ചിരുന്നു. സായ് സുദർശൻ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് ദേവ്ദത്ത് പടിക്കലിന് പ്ലേയിംഗ് ഇലവനിൽ വൺഡൗണായി ബാറ്റിംഗിന് അവസരം ലഭിച്ചത്.

English Summary

Devdutt Padikkal scored his maiden Test century for India in his third Test, making 134 off 178 balls against Sri Lanka in Galle. His century came two years after his Test debut and made him the eighth Indian left-hander to score a Test hundred at No. 3, joining Sourav Ganguly in the record list.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVDUTT PADIKKAL CENTURY, SOURAV GANGULY, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360