SignIn
Kerala Kaumudi Online
Sunday, 16 August 2026 1.55 AM IST

പ്രവാസി സംരംഭകർക്ക് സംരംഭകത്വ വായ്പാ നിർണയ ക്യാമ്പ്

loan

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി നാളെ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ വായ്പാവിതരണവും, സംരംഭകത്വ വായ്പാ നിർണയ ക്യാമ്പും സംഘടിപ്പിക്കും . നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം )പദ്ധതി പ്രകാരമാണ് ക്യാമ്പ്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപ വരെയുളള വായ്പ ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360