കൊച്ചി: സംസ്ഥാനത്ത് പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. പാചകകലയേയും രുചികളേയും ലോകത്തിനു പരിചയപ്പെടുത്താൻ ഇതു സഹായകമാകും. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുന്നതും വലിയ മാറ്റമുണ്ടാക്കും. ഇടത്തരം-ചെറുകിട ഹോട്ടലുകാർക്കും ഇതിന്റെ ഗുണമുണ്ടാകും. ഹോട്ടൽ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്ക് ഫണ്ട് അനുവദിച്ചതും സ്വാഗതാർഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |