
തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ "ഒളിമ്പിക് ഫോറസ്റ്റ്" വൃക്ഷത്തൈ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി .ഡി.സതീശൻ നിയമസഭാ വളപ്പിൽ നിർവഹിച്ചു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കായിക മന്ത്രി ഒ.ജെ.ജനീഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ, എം.ആർ.ബൈജു, തോമസ് ഉണ്ണിയാടൻ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ്.രാജീവ്, വൈസ് പ്രസിഡന്റും എക്സിക്യുട്ടീവ് ഡയറക്ടറുമായ എസ്. എൻ.രഘുചന്ദ്രൻ നായർ എന്നിവർ വൃക്ഷത്തെകൾ നട്ടു. 2036ൽ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി 2036 മരങ്ങൾ നടുന്നതാണ് പദ്ധതി.
2026-ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥമുള്ള ഏഷ്യൻ ഗെയിംസ് ഫൺ റൺ 23-ന് വൈകിട്ട് 4ന് തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, തിരുവനന്തപുരം നഗരസഭ, കേരള സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെയാണ് ഫൺ റൺ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |