കൊച്ചി: ടാറ്റ സൺസിനെ നിരവധി പുതിയ മേഖലകളിലേക്ക് നയിച്ചതിനു ശേഷമാണ് എൻ. ചന്ദ്രശേഖരൻ ചെയർമാൻ പദത്തിൽ നിന്ന് ഒഴിയുന്നത്. ഒൻപത് വർഷത്തിനിടെ ഡിജിറ്റൽ സർവീസസ്, റീട്ടെയിൽ, ഇലക്ട്രോണിക്സ്, വൈദ്യുതി വാഹനങ്ങൾ, സെമികണ്ടക്‌ടറുകൾ എന്നീ മേഖലകളിലെ മുൻനിര ഗ്രൂപ്പായി ടാറ്റ സൺസിനെ മാറ്റാൻ ചന്ദ്രയ്ക്ക് കഴിഞ്ഞു. ടി.സി.എസ്, ടാറ്റ മോട്ടോർസ്, എയർ ഇന്ത്യ തുടങ്ങി 30ൽ അധികം കമ്പനികളാണ് ടാറ്റ സൺസിന് കീഴിലുള്ളത്.
2020 സാമ്പത്തിക വർഷത്തിൽ 7.89 ലക്ഷം കോടി രൂപയുണ്ടായിരുന്ന മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 16.24 ലക്ഷം കോടി രൂപയായി ഉയർന്നു. അറ്റാദായം ഇക്കാലയളവിൽ അഞ്ചിരട്ടി വർദ്ധനയോടെ 32,000 കോടി രൂപയിൽ നിന്ന് 1.71 ലക്ഷം കോടി രൂപയിലെത്തി. ടാറ്റ സൺസിന് കീഴിലുള്ള ലിസ്‌റ്റഡ് കമ്പനികളുടെ വിപണി മൂല്യം ആറ് വർഷത്തിനിടെ 9.31 ലക്ഷം കോടി രൂപയിൽ നിന്ന് 24.39 ലക്ഷം കോടി രൂപയായി.
പൊതുമേഖല കമ്പനിയായ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം പതിറ്റാണ്ടുകൾക്ക് ശേഷം ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്നതിലും എൻ. ചന്ദ്രശേഖരൻ പ്രധാന പങ്ക് വഹിച്ചു. എന്നാൽ എയർ ഇന്ത്യയുടെ കുതിച്ചുയരുന്ന നഷ്ടം ചന്ദ്രശേഖരന്റെ പടിയിറക്കത്തിൽ പങ്ക് വഹിച്ചുവെന്നതാണ് നിർഭാഗ്യകരമായ വസ്തുത. ചന്ദ്രയുടെ രാജി വാർത്തകൾ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലും വിൽപ്പന സമ്മർദ്ദം സൃഷ്ടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |