
49 ശതമാനം ഓഹരികൾ18,268 കോടി രൂപയ്ക്ക് വാങ്ങും
കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള എൻ.ബി.എഫ്.സിയായ ജിയോ ക്രെഡിറ്റ് ലിമിറ്റഡിൽ 49.9 ശതമാനം ഓഹരികൾ ബാങ്ക് ഒഫ് അമേരിക്ക വാങ്ങുന്നു. 18,268 കോടി രൂപയാണ് (ഏകദേശം 192 കോടി ഡോളർ) അവർ നിക്ഷേപിക്കുന്നത്. ഓഹരികളും വാറന്റുകളും മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചാണ് ഇടപാട്.
ആദ്യ ഘട്ടത്തിൽ 26.5 ശതമാനം ഓഹരിയാണ് ബാങ്ക് ഒഫ് അമേരിക്കയ്ക്ക് ലഭിക്കുക. വാറന്റുകൾ പൂർണമായി വിനിയോഗിച്ചാൽ പങ്കാളിത്തം 49.9 ശതമാനമായി ഉയരും. ഇതോടെ ജിയോ ക്രെഡിറ്റ് ജിയോ ഫിനാൻഷ്യലും ബാങ്ക് ഒഫ് അമേരിക്കയും ചേർന്നുള്ള സംയുക്ത സംരംഭമായി മാറും.
ജിയോയുടെ ഡിജിറ്റൽ ശൃംഖലയും ഇന്ത്യൻ വിപണിയിലെ പരിചയസമ്പത്തും ബാങ്ക് ഒഫ് അമേരിക്കയുടെ ആഗോള ധനകാര്യ സേവന പരിചയവും സംയോജിപ്പിക്കുകയാണ് ലക്ഷ്യം. വായ്പാ സേവനങ്ങളുടെ ഡിജിറ്റൽ വ്യാപനം, റിസ്‌ക് മാനേജ്‌മെന്റ്, സാങ്കേതികവിദ്യ, കോർപ്പറേറ്റ് ഗവേണൻസ് എന്നിവയിൽ സഹകരണം ശക്തമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |