
കൊച്ചി: സ്ത്രീകളുടെ മാറുന്ന സാമ്പത്തിക, ആരോഗ്യ, സംരക്ഷണ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇൻഷ്വറൻസ് പദ്ധതിയാണ് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് ഐ പ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ. ലൈഫ് ഇൻഷ്വറൻസിനൊപ്പം ആരോഗ്യ, വെൽനസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന സമഗ്ര ടേം പ്ലാനാണിത്.
സ്ത്രീകൾക്ക് 15% ആജീവനാന്ത പ്രീമിയം കിഴിവും പ്രീമിയം അടവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രഗ്‌നൻസി ബ്രേക്ക് ആനുകൂല്യവും പദ്ധതിയിൽ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 10 വർഷത്തേക്ക് വരുമാനം വർധിക്കുന്ന പേഔട്ട് ഓപ്ഷനും ലഭ്യമാണ്. ഇതിലൂടെ മരണാനന്തര ആനുകൂല്യം നോമിനിക്ക് പ്രതിവർഷം 10% വീതം വർദ്ധിക്കുന്ന വരുമാനമായി ലഭിക്കും.
സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾക്കായി വിവിധ സ്‌പെഷ്യാലിറ്റികളിലെ ടെലി കൺസൾട്ടേഷൻ, വാർഷിക ആരോഗ്യ പരിശോധന, ആരോഗ്യ അപകടസാധ്യത വിലയിരുത്തൽ, വെൽനസ് കണ്ടന്റ്, ഫാർമസി, ഡയഗ്‌നോസ്റ്റിക് ഡിസ്‌കൗണ്ടുകൾ എന്നിവയും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |