
കൊച്ചി: ഇടത്തരം കമ്പനികളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ യു.ടി.ഐ മിഡ് ക്യാപ് ഫണ്ടിന്റെ ആകെ ആസ്തി 12,300 കോടി രൂപ കവിഞ്ഞു. അതിവേഗം വളരുന്ന ചെറുകിട കമ്പനികൾക്കും വൻകിട കമ്പനികൾക്കും ഇടയിലുള്ള മികച്ചൊരു നിക്ഷേപ അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. 2004 ഏപ്രിൽഏഴിനാണ് യു.ടി.ഐ മിഡ് ക്യാപ് ഫണ്ട് ആരംഭിച്ചത്.
2026 ജൂലായ് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ 66 ശതമാനം നിക്ഷേപം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോൾ ക്യാപ് കമ്പനികളിലുമാണ്. ബാക്കി തുക ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിച്ചിരിക്കുന്നു. വിവിധ മേഖലകളിലായി ഏകദേശം 81 ഓഹരികളാണ് ഈ ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിലുള്ളത്. മികച്ച ലാഭക്ഷമതയും, പണമൊഴുക്കും, ഉയർന്ന വളർച്ചാ സാധ്യതയുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. വിപണിയിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും നഷ്ടസാദ്ധ്യതയും ലാഭവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താനുമാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |