SignIn
Kerala Kaumudi Online
Wednesday, 19 August 2026 12.36 PM IST

സഹപാഠികളായ പെൺകുട്ടികളെ മൂത്രം കുടിപ്പിച്ച് വിദ്യാർത്ഥി: ചോക്ലേറ്റ് കഴിച്ചാൽ മതിയെന്ന് പ്രിൻസിപ്പൽ

drink-urine
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: അഞ്ചാംക്ലാസ് വിദ്യാർത്ഥി സഹപാഠികളായ പെൺകുട്ടികളെ മൂത്രം കലർത്തിയ വെള്ളം കുടിപ്പിച്ചതായി പരാതി. മദ്ധ്യപ്രദേശിലെ ​ഗുണ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥിനികൾ പരാതി പറഞ്ഞപ്പോൾ 10 രൂപയുടെ ചോക്ലേറ്റ് കഴിച്ചാൽ അസ്വസ്ഥതമാറുമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും ആക്ഷേപമുണ്ട്.

ആരോൺ ഡെവലപ്മെന്റ് ബ്ലോക്കിലെ സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വിദ്യാർത്ഥി വെള്ളക്കുപ്പിയിൽ മൂത്രം കലർത്തി കുടിപ്പിച്ചതായും ഇക്കാര്യം പറഞ്ഞപ്പോൾ പ്രിൻസിപ്പൽ രുചിമാറാൻ 10 രൂപയുടെ ചോക്ലേറ്റ് കഴിക്കാൻ പറഞ്ഞെന്നുമാണ് പെൺകുട്ടികളുടെ പരാതിയിൽ പറയുന്നത്.

പിന്നാലെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരാനായ വിദ്യാർത്ഥിയേയും മാതാപിതാക്കളെയും സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഗുണ ജില്ലാ മജിസ്‌ട്രേറ്റ് കിഷോർ കുമാർ കന്യാൽ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary

A Class 5 student in Madhya Pradesh allegedly made female classmates drink water mixed with urine. The school principal reportedly dismissed their complaints, suggesting they eat a ₹10 chocolate to feel better.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDENTS, URINE WATER INCIDENT, MADHYPRADESH, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360