SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.00 AM IST

മഹാരാഷ്‌ട്രയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം 28മുതൽ

d

ന്യൂഡൽഹി: നിർബന്ധിച്ചോ, വഞ്ചനയിലൂടെയോ, സാമ്പത്തിക-വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് തടയാനുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 28ന് നിലവിൽ വരും. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളുടെ മാതൃകയിലാണിത്.

നിയമത്തിലെ പ്രധാന

വ്യവസ്ഥകൾ

സ്വമേധയാ മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയും മതപരിവർത്തന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതനും 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് രേഖാമൂലം നോട്ടീസ് നൽകണം. മതപരിവർത്തനത്തിന് നിശ്ചിത ദിവസങ്ങൾക്കകം വിവരം അധികാരികളെ അറിയിക്കണം.

മതംമാറ്റത്തിന് ഇരയായ വ്യക്തിക്ക് പുറമെ, മാതാപിതാക്കൾ, സഹോദരങ്ങൾ, രക്തബന്ധമുള്ളവർ എന്നിവർക്കും പൊലീസിൽ പരാതി നൽകാം.

 മതപരിവർത്തനം നടത്താൻ ലക്ഷ്യമിട്ടുള്ള വിവാഹം നിയമവിരുദ്ധം. ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടാകും.

സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം, മെച്ചപ്പെട്ട ജീവിതരീതി, മറ്റ് മതങ്ങളെ മോശമായി ചിത്രീകരിക്കൽ വഴിയുള്ള മതപരിവർത്തനം കുറ്റകരം.

ശിക്ഷ: 7 വർഷം മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം മുതൽ ഏഴ് ലക്ഷം രൂപവരെ പിഴ. ജാമ്യമില്ലാ കുറ്റം. പൊലീസിന് നേരിട്ട് കേസെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360