
ടെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടെയിലും ആക്രമണ ലക്ഷ്യങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട്. ഗാസ സിറ്റിയിൽ ഇന്നലെ ഒരു കഫേയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട ഹമാസ് കമാൻഡർമാരെയാണ് വധിച്ചതെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെട്ട ശേഷമേ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കൂ എന്നും ഭീഷണികൾക്കെതിരെ പ്രതികരണം തുടരുമെന്നും ഇസ്രയേൽ വ്യക്തമാക്കുന്നു. ഇതിനിടെ, തെക്കൻ ലെബനനിലും സംഘർഷം തുടരുകയാണ്. ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം ഇന്നലെ വ്യോമാക്രമണങ്ങൾ നടത്തി.
സിറിയയിലെ അബു അൽ സുഹൂർ എയർ ബേസിലും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായി. സിറിയൻ വ്യോമസേന പുനർനിർമ്മാണം ത്വരിതപ്പെടുത്തുകയും സിറിയയിൽ തുർക്കി സൈന്യം സ്വാധീനം ശക്തമാക്കുകയും ചെയ്യവെയാണ് നടപടി. ഇസ്രയേലിന്റേത് അനാവശ്യ പ്രകോപനമാണെന്ന് ട്രംപിന്റെ പ്രതിനിധി ടോം ബാരക് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |