
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (73) ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി. ആരോഗ്യ സ്ഥിതിയിലെ ആശങ്കകൾ പരിഗണിച്ച് 48 മണിക്കൂറിനുള്ളിൽ ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിൽ എത്തിക്കണം. സെപ്തംബർ 16 വരെ ഇമ്രാനെ ആശുപത്രിയിൽ തുടരാൻ അനുവദിക്കണം. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സിക്കണം. ആഴ്ചയിൽ ഒരിക്കൽ കുടുംബാംഗങ്ങൾക്ക് ഇമ്രാനെ കാണാം. ഇമ്രാന്റെ വലതു കണ്ണിന്റെ 85 ശതമാനം കാഴ്ച നഷ്ടമായെന്ന് സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |