SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.49 AM IST

രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദി,​ പ്രതിപക്ഷം മാവോയിസ്റ്റുകളെ ആരാധിക്കുന്നവരെന്ന് അമിത് ഷാ

amit-sha

ന്യൂഡൽഹി: പ്രധാനന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നക്സൽ മുക്തമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാർലമെന്റിൽ നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ആയുധം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസ്റ്റുകളെ ആരാധിക്കുന്നവരാണ് പ്രതിപക്ഷമെന്നും അമിത് ഷാ ആരോപിച്ചു. ചുവപ്പ് ഭീകരത വികസനം തടസപ്പെടുത്തിയെന്നും ഗോത്ര വിഭാഗക്കാർക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 12 വർഷമായി മാവോയിസം ഇല്ലാതാക്കാൻ സി.ആ‍ർ.പി.എഫും ഛത്തിസ്ഗഢ് പൊലീസും വിശ്രമമില്ലാതെ പോരാടുന്നു. പ്രതിപക്ഷം നക്സലുകളെ ഭഗത് സിംഗിനോടും ബിർസാ മുണ്ടയോടുമാണ് ഉപമിക്കുന്നത്. എന്നാൽ ഇവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിച്ചവരാണ്. ദാരിദ്ര്യം ഇല്ലാതാക്കാനാണ് നക്സലിസം വന്നതെന്നാണ് ഇവർ വാദിച്ചത്. എന്നാൽ മാവോയിസം കൊണ്ടാമ് ദാരിദ്ര്യം ഉണ്ടായതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

മാവോയിസ്റ്റുകൾ രാജ്യത്ത് നികവധിപേരെ കൊലപ്പെടുത്തി. ജമ്മു കാശ്മീരിൽ ഭീകരർ കൊലപ്പെടുത്തിയതിനെക്കാൾ കൂടുതൽ പേർ മാവോയിസ്റ്റുകളെ കൊന്നു. ആദിവാസികളെ നക്സലുകൾ തെറ്റിദ്ധരിപ്പിച്ചു. നിരപരാധികളായ ഗോത്രവിഭാഗങ്ങൾക്ക് ആയുധങ്ങ8 നൽകി. ആദിവാസി മേഖലകളിലേക്ക് വികസനം ചെല്ലരുതെന്ന് നക്സലുകൾ ഉറപ്പുവരുത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360