
ന്യൂഡൽഹി: മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ ദുരൂഹമരണത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് മണിക്കൂറുകൾക്കകം കേസ് സി.ബി.ഐ ഏറ്റെടുത്തു. ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗബെഞ്ച് വിഷയം പരിഗണിച്ചപ്പോൾ,സി.ബി.ഐക്ക് അന്വേഷണം കൈമാറുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു. ട്വിഷയുടെ ഭർത്താവ് അഭിഭാഷകനും ഭർതൃമാതാവ് മുൻ ജില്ലാ ജഡ്‌ജിയുമാണ്. നിഷ്‌പക്ഷമായ അന്വേഷണമുണ്ടാകുമോയെന്ന് ഇരയുടെ കുടുംബം അടക്കം ആശങ്കപ്പെട്ട സാഹചര്യമുണ്ട്.
ജുഡിഷ്യറിയെ സംശയനിഴലിൽ നിർത്തുന്ന വ്യാജ പ്രചാരണങ്ങൾ വ്യാപിക്കുന്നതിനാലാണ് സ്വമേധയാ ഇടപെടുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. സംഭവത്തിൽ തങ്ങൾക്ക് വേദനയുണ്ട്. ഇരയുടെയും പ്രതികളുടെയും ബന്ധുക്കൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. മാദ്ധ്യമങ്ങൾ റിപ്പോർട്ടിംഗിൽ സ്വയം നിയന്ത്രിക്കണമെന്നും ചീഫ് ജസ്റ്റിസ് അഭ്യർത്ഥിച്ചു. ഭർതൃമാതാവ് ഗിരിബാലാ സിംഗ്, ട്വിഷയെ കുറിച്ച് ചാനലുകളിൽ മോശം പറഞ്ഞു നടക്കുകയാണെന്ന് സോളിസിറ്രർ ജനറൽ അറിയിച്ചു. മേയ് 12ന് ഭോപ്പാൽ കട്ടാരയിലെ ഭർതൃവീട്ടിലാണ് ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇങ്ങനെ മരിക്കുന്നതിലും ഭേദം വിവാഹമോചിതയായ മകളാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
സമർത്ഥിനെ
ചോദ്യം ചെയ്‌തു
ഭർത്താവ് സമർത്ഥ് സിംഗിനെയും ഭർതൃമാതാവിനെയും ഭോപ്പാൽ പൊലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്‌തു. സി.ബി.ഐ ഉദ്യോഗസ്ഥരെത്തുന്ന മുറയ്‌ക്ക് അവർക്ക് കൈമാറും. ട്വിഷ ഗർഭിണിയായതോടെയാണ് തങ്ങളുടെ ബന്ധം വഷളായതെന്ന് സമർത്ഥ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് സമർത്ഥ് പൂർണമായും സഹകരിക്കുന്നില്ലെന്ന് അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |