SignIn
Kerala Kaumudi Online
Monday, 25 May 2026 3.32 PM IST

'നോ ഹാൻഡ്ഷെയ്ക്' വിവാദം: ഹെഡിന്റെ ഭാര്യയ്ക്കും രക്ഷയില്ല,​ അധിക്ഷേപവുമായി കൊഹ്‌ലി ആരാധകർ

ipl

ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ കൊഹ്‌ലി-ട്രാവിസ് 'നോ ഹാൻഡ്ഷെയ്ക്' വിവാദം ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്നത്തെ സംഭവം വലിയൊരു സൈബർ ആക്രമണത്തിലേക്കാണ് വഴിമാറിയത്. കളിക്കളത്തിലെ തർക്കത്തിന് പിന്നാലെ ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്ക ഹെഡിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ചില കൊഹ്‌ലി ആരാധകർ മോശം കമന്റുകളിട്ടത് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

തനിക്കെതിരെ രൂക്ഷമായ സൈബറാക്രമണം നടക്കുന്നു. 2023ലെ ലോകകപ്പിന് ശേഷമുണ്ടായ അധിക്ഷേപത്തിന്റെ ആവർത്തനമായാണ് തോന്നുന്നത്. തന്റെ സമൂഹമാദ്ധ്യമ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപ കമന്റുകൾ നിറയുകയാണെന്നും തന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകൾക്കു താഴെയും ആക്രമണമുണ്ടെന്നും ഓസ്‌ട്രേലിയൻ മാദ്ധ്യമമായ ‘ദി അഡ്വർടൈസറിനോട്’ ജസീക്ക പറഞ്ഞു.

2023ലെ ഇന്ത്യ–ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ ഹെഡിന്റെ ക്യാച്ചിൽ രോഹിത് ശർമ പുറത്തായപ്പോഴും സമാനരീതിയിലുള്ള സൈബറാക്രമണം ജസീക്കയ്കക്കുനേരെ ഉണ്ടായിരുന്നു. ഇതു സൂചിപ്പിച്ചാണ് ജസീക്ക ഈ വിഷയത്തിൽ പ്രതികരിച്ചത്. എല്ലാ കായിക വിനോദങ്ങളിലും മാനസികാരോഗ്യം,​ പരസ്പര ബഹുമാനം എന്നിവയെ കുറിച്ച് ചർച്ച ആവശ്യമാണെന്നും ജസീക്ക പ്രതികരിച്ചു. താരങ്ങളും മനുഷ്യരാണെന്നും അവർക്ക് കുടുംബമുണ്ടെന്ന് പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ 22ന് നടന്ന ഐപിഎൽ മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ട്രാവിസ് ഹെഡും തമ്മിൽ മൈതാനത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു. മത്സരം അവസാനിച്ചതിനുശേഷം ഹസ്തദാനം ചെയ്യാനെത്തിയ ഹെഡിനെ കോഹ്‌ലി പൂർണമായും അവഗണിച്ച് കടന്നുപോയത് വലിയ ചർച്ചയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, TRAVIS HEAD, IPL, VIRAT KOHLI, NO HANDSHAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360