
ന്യൂഡൽഹി: വാട്ട്‌സ്ആപ്പിൽ നടപ്പാക്കാൻ പോകുന്ന യൂസർനെയിം പരിഷ്‌കാരം ആധികാരികമെന്നും തട്ടിപ്പുകൾക്ക് സാദ്ധ്യതയില്ലെന്നും മെറ്റ. ഇലക്‌ട്രോണിക് മന്ത്രാലയം അയച്ച നോട്ടീസിനുള്ള മറുപടിയാണിത്. കൂടിയാലോചന പൂർത്തിയാകുന്നത് വരെ പരിഷ്‌കാരം ഇന്ത്യയിൽ നടപ്പാക്കരുതെന്ന് കേന്ദ്രം മെറ്റയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു.
യൂസർനെയിം നിലവിൽ വാട്ട്‌സ്‌ആപ്പിലുള്ള ഡിസ്‌പ്ളേ പേരുകളിൽ നിന്ന് വ്യത്യസ്‌തമെന്ന് മെറ്റ പറയുന്നു. യൂസർനെയിം ഓരോ അക്കൗണ്ടിനും പ്രത്യേകമായിരിക്കും. ഫോൺ നമ്പർ ഇല്ലാതെ മറ്റൊരാൾക്ക് സന്ദേശം അയ്‌ക്കാനും കോൾ ചെയ്യാനും യൂസർനെയിം സഹായിക്കും. സർക്കാർ സ്ഥാപനങ്ങളുടെ അടക്കം പേരുകൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. സൈബർ തട്ടിപ്പിന് ഇടയാക്കില്ല. സർക്കാരുമായി ബന്ധപ്പെട്ട പേരുകൾ സ്വകാര്യ വ്യക്തികൾ സ്വന്തമാക്കുന്നത് തടയാൻ സംവിധാനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |