SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

രാഹുലിന്റെ സംവാദം ഇന്ന് പ്രയാഗ്‌രാജിൽ 

t
രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ നടത്തുന്ന സംവാദ പരിപാടിയുടെ മൂന്നാം ഘട്ടം ഇന്ന് പ്രയാഗ്‌രാജിൽ നടക്കും. ജൂണിൽ രാജസ്ഥാനിലെ കോട്ടയിലും കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുമായി സംഘടിപ്പിച്ച പരിപാടിയുടെ തുടർച്ചയാണിത്.

വൈകിട്ട് ആറിന് കെ.പി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഛാത്രോം കീ ഗുംഞ്ച് (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ തൊഴിലില്ലായ്മ വിഷയമാകും. കോട്ടയിൽ ചോദ്യപേപ്പർ ചോർച്ചയും ഡെറാഡൂണിൽ പരീക്ഷാ ക്രമക്കേടുകളുമാണ് രാഹുൽ വിഷയമാക്കിയത്. പ്രയാഗ്‌രാജിലെ പരിപാടിക്ക് ആദ്യം ജില്ലാഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. കെ.പി കോളേജ് ഗ്രൗണ്ട് കായിക-വിദ്യാഭ്യാസ പരിപാടികൾക്കല്ലാതെ ഉപയോഗിക്കരുതെന്ന അലഹബാദ് ഹൈക്കോടതി നിർദ്ദേശം കാട്ടിയാണ് അനുമതി നിഷേധിച്ചത്. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കുശേഷം അനുമതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, RAHULGANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360