SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

മാദ്ധ്യമങ്ങൾ  നടത്തുന്നത്  പൊതുപ്രവർത്തനം: സുപ്രീം  കോടതി റിട്ട് ഹർജി നിലനിൽക്കും

s

ന്യൂഡൽഹി: മാദ്ധ്യമങ്ങൾ നടത്തുന്നത് പൊതുപ്രവ‌ർത്തനമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, അത്തരം സ്ഥാപനങ്ങൾക്കെതിരെയുള്ള റിട്ട് ഹർജികൾ നിലനിൽക്കുമെന്ന് നിലപാടെടുത്തു. പിതാവിന്റെ ലൈംഗികാതിക്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവരങ്ങൾ ടി.വി ടു‌ഡെ നെറ്റ് വർക്കിലെ ആജ് തക് ഹിന്ദി വാർത്താ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ മാതാവ് നൽകിയ റിട്ട് ഹ‌ർജിയിൽ മാദ്ധ്യമ ഗ്രൂപ്പ് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ടി.വി ടു‌ഡെ നെറ്റ് വർക്കാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്വകാര്യ സ്ഥാപനം മാത്രമാണെന്നും പൊതുപ്രവർത്തനമല്ല നടത്തുന്നതെന്നും ടി.വി ടുഡെ നെറ്റ്‌വർക്ക് വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അപ്പീൽ തള്ളി. നഷ്‌ടപരിഹാരം ശരിവച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ- ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുന്നവരാണ് മാദ്ധ്യമങ്ങൾ. മാദ്ധ്യമങ്ങൾക്ക് ഇന്റർനെറ്റ് നിഷേധിച്ചാൽ ഭരണഘടന ചൂണ്ടിക്കാട്ടിയാണ് പരാതി വരുന്നത്. മാദ്ധ്യമങ്ങളുടെ പ്രധാന പ്രവർത്തനം അംഗീകരിക്കാൻ മടിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360