SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

അയോദ്ധ്യ സംഭാവനക്കൊള്ള: മോദിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌ത് സന്യാസിമാർ

-b

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയിൽ സന്യാസിമാരുടെ പ്രതിഷേധം. സംഭാവന മോഷണത്തിനു പിന്നിൽ പ്രവർത്തിച്ച ക്ഷേത്ര ട്രസ്റ്റിലെ വമ്പന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാർ മാർച്ച് നടത്തി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറിലധികം സന്യാസിമാരും പുരോഹിതരുമാണ് പ്രതിഷേധിച്ചത്. ഡൽഹി ഹൗസിന് സമീപം ബാരഖംബ റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് നേപ്പാൾ എംബസിക്ക് സമീപം പൊലീസ് തടഞ്ഞു.

ഇന്ദ്രപ്രസ്ഥ പീഠത്തിലെ ജഗദ്ഗുരു സ്വാമി രാമാനുജാചാര്യയാണ് മാർച്ചിന് നേതൃത്വം നൽകിയത്. സന്യാസിമാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി ലോക്സഭാ എം.പി പപ്പു യാദവും അണിചേർന്നു. സംഭാവനക്കൊള്ളയിൽ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി 17ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYYODHYA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360