
ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി 13ന് പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ തമിഴ്നാടിന്റെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് ആവശ്യപ്പെട്ടു. കൃഷ്‌ണരാജ സാഗര,കബനി റിസർവോയറുകളിലെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചിട്ടുണ്ട്. എന്നിട്ടും തങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ട ജലവിഹിതം കിട്ടുന്നില്ലെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി. 15 ദിവസത്തേക്ക് 3500 ക്യൂസെക്‌സ് ജലം നൽകാൻ കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) കർണാടകയ്‌ക്ക് നിർദ്ദേശം നൽകിയിട്ടും നടപ്പാക്കുന്നില്ലെന്ന് അറിയിച്ചു. ഇതോടെ,ഹർജി 13ന് ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |