SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ഓം ബിർളയെ സന്ദർശിച്ച് തിരുവഞ്ചൂർ

ombirla

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർലമെന്റിലെ സ്പീക്കറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂരിനൊപ്പം കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരും പങ്കെടുത്തു. ഓം ബിർളയ്ക്ക് ഉപഹാരമായി തിരുവഞ്ചൂർ ആറന്മുള കണ്ണാടി സമ്മാനിച്ചു. ഭരണഘടനയും പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയും ഓം ബിർളയും നൽകി. രാഹുൽ ഗാന്ധിയുമായും തിരുവഞ്ചൂർ ചർച്ച നടത്തി. ഇന്ന് രാജ്യസഭാദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തും.

ക​ത്ത് ​ത​ന്നാൽ ബാ​ല​ഗോ​പാ​ലി​ന് മു​റി​ ​ന​ൽ​കും​:​ ​സ്‌​പീ​ക്കർ

നി​യ​മ​സ​ഭാ​ ​മ​ന്ദി​ര​ത്തി​ൽ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ന് ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വി​ന്റെ​ ​മു​റി​ ​ന​ൽ​ക​ണ​മെ​ന്ന​ ​സി.​പി.​എം​ ​ആ​വ​ശ്യം​ ​ത​ള്ളി​യെ​ന്ന​ ​വാ​ർ​ത്ത​ ​ശ​രി​യ​ല്ലെ​ന്ന് ​സ്‌​പീ​ക്ക​ർ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്‌​‌​ണ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ന് ​പി.​എ.​സി​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യ്ക്ക് ​മു​റി​യു​ണ്ട്.​ ​ഇ​ന്ന​യാ​ളാ​ണ് ​ഉ​പ​നേ​താ​വെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ഒ​രു​ ​ക​ത്ത് ​കൊ​ണ്ടു​വ​ന്നാ​ൽ​ ​മു​റി​ ​അ​പ്പോ​ൾ​ ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OMBIRLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360