SignIn
Kerala Kaumudi Online
Wednesday, 12 August 2026 10.03 PM IST

ആർത്തവ പ്രശ്നങ്ങൾക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി,​ 17കാരി ഗർഭിണിയെന്ന് പരിശോധനാഫലം,​ അന്വേഷണം

lab-test-
പ്രതീകാത്മക ചിത്രം

മുംബയ്: മഹാരാഷ്ട്രയിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് തെറ്റായി റിപ്പോർട്ട് നൽകിയ ആശുപത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 17കാരിയായ പെൺകുട്ടിയാണ് ആർത്തവ പ്രശ്നങ്ങൾക്ക് കല്യാൺ - ഡോംബിവ്ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. എന്നാൽ ഡോക്ടർമാർ കുടുംബത്തിന്റെ അനുമതിയില്ലാതെ പെൺകുട്ടിയെ മൂന്നുതവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടി ഗർ‌ഭിണിയാണെന്ന് തെറ്റായ റിപ്പോർട്ടും നൽകി.

പരിഭ്രാന്തരായ കുടുംബം പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് തെളിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയുടെ ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ നൽകി ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. തുടർന്നാണ് ബന്ധുക്കൾ സർക്കാർ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

English Summary

Maharashtra has launched a government investigation into a Thane district hospital after it wrongly reported a 17-year-old girl pregnant. The girl sought treatment for menstrual problems, but doctors performed multiple pregnancy tests without consent and issued a false report. Subsequent tests at a private hospital confirmed she was not pregnant, leading her family to complain.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINOIR GIRL, PREGNANNCY TEST, HOSPITAL INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360