ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കുന്നതിനുള്ള ബിൽ ലോക്ഡസഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ 'കേരളം 2026 ബിൽ' നിയമമാകും. ഇതോടെ ഔദ്യോഗിക രേഖകളിൽ കേരള മാറി കേരളം ആകും. കഴിഞ്ഞ ദിവസമാണ് ലോക്‌സഭയിൽ ബിൽ പാസായത്.
സഭയിൽ വാദപ്രതിവാദങ്ങൾക്കിടെയാണ് ഇന്ന് രാജ്യസഭയിൽ ബിൽ പാസാക്കിയത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ' കേരള' എന്നത് മാറ്റി കേരളം എന്നാക്കുന്നതാണ് ബിൽ. രാഷ്ട്രപതി ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. പേരുമാറ്റത്തിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24നാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
2024 ജൂണ 24ന് സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കുന്നതിന് ഭരണഘചനാ ഭേഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതരഭാഷകളിലും Government of Kerala എന്നതിന് പകരം Govt of Keralam എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |