
ന്യൂഡൽഹി: റീലുകളുടെയും ഇൻഫ്ളുവൻസർമാരുടെയും കാലത്ത് യുവാക്കൾ കുറുക്കുവഴി തേടുന്നത് അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ, ട്രയംഫ് ഒഫ് ദ ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേ സ്റ്റേഷനുകളിലെ ' മേൽപ്പാലത്തിലൂടെ പോകുക, പാളം മുറിച്ചുകടക്കരുത് " എന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് ജീവിതത്തിലെ കുറുക്കുവഴികളുടെ അപകടത്തെക്കുറിച്ച് മോദി വിശദീകരിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുടെ സ്വാധീനത്തിൽപ്പെട്ട് ദിശമാറി പോകുന്നതിൽ യുവാക്കൾ ജാഗ്രത പാലിക്കണം. ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കണം. അവരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |