
ന്യൂഡൽഹി: പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യക്ക് അഭിമാന നേട്ടം. മിസൈലുകളെ സ്വയം ലക്ഷ്യം നിർണയിക്കാൻ സഹായിക്കുന്ന സംവിധാനത്തിൽ ഉപയോഗിക്കുന്ന ജൂൾ-തോംസൺ കൂളർ (ജെ.ടി കൂളർ) സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചു.
പത്ത് ഗ്രാം മാത്രം ഭാരമുള്ള ഈ അത്യാധുനിക കൂളിംഗ് സംവിധാനം മുംബയ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ടെക്‌നോ ഡിഫൻസാണ് നിർമ്മിച്ചത്. ഡി.ആർ.ഡി.ഒയുടെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് പദ്ധതിയുടെ പിന്തുണയോടെ ഐ.ഐ.ടി ബോംബെയിലെ പൂർവവിദ്യാർത്ഥികളായ ഡോ. പ്രവീൺ സാലിങ്കർ, സുദർശൻ സറാഫ് എന്നിവരുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യക്ക് അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം (എം.ടി.സി.ആർ) നിയന്ത്രണങ്ങളുള്ളതിനാൽ ഇറക്കുമതി ചെയ്യാൻ കടുത്ത പ്രതിസന്ധിയും നേരിട്ടിരുന്നു. പ്രതിരോധ ഉത്പാദനത്തിൽ സ്വകാര്യകമ്പനികൾക്കൊപ്പം സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ പങ്കാളിത്തം നൽകാൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കെയാണ് നിർണായക നേട്ടം. ഭാവിയിൽ കയറ്റുമതി ചെയ്യാനും സാധിക്കും.
തണുപ്പിച്ച്
തടയും
മിസൈലുകളെ ലക്ഷ്യങ്ങൾ കണ്ടെത്താനും പിന്തുടരാനും സഹായിക്കുന്നത് ഇൻഫ്രാറെഡ് സെൻസറുകളാണ്. എന്നാൽ
അവ സ്വയം താപവും ഇലക്ട്രോണിക് നോയിസും ഉത്പാദിപ്പിക്കുന്നു. സാധാരണ താപനിലയ്ക്കൊപ്പം ഈ പ്രശ്നങ്ങളും കൂടിയാകുമ്പോൾ
സെൻസറുകളുടെ കാര്യക്ഷമത കുറയും. ഇത് മിസൈലിന് ലക്ഷ്യം കണ്ടെത്താൻ തടസമാകും. ജെ.ടി കൂളർ സെൻസറുകളെ അതിവേഗം തണുപ്പിക്കും. പത്ത് സെക്കൻഡിനുള്ളിൽ മൈനസ് 196 ഡിഗ്രി സെൽഷ്യസിലേക്കെത്തിച്ച് (ക്രയോജനിക് താപനില) ലക്ഷ്യം കണ്ടെത്തുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കും.
India has achieved a major breakthrough in defence technology by indigenously developing the Joule-Thomson (JT) cooler technology. The technology is used in systems that enable missiles to independently detect and lock onto targets, strengthening India’s self-reliance in advanced defence systems.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |